Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Six Rounds

ആദ‍്യ ആറു റൗണ്ടുകളിൽ പിന്നിൽ; തി​ള​ക്ക​മി​ല്ലാ​തെ പിണറായിയുടെ വിജയം

ക​​​​ണ്ണൂ​​​​ര്‍: ധ​​​​ർ​​​​മ​​​​ട​​​​ത്ത് മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ ഹാ​​​​ട്രി​​​​ക് വി​​​​ജ​​​​യം നേ​​​​ടി​​​​യെ​​​​ങ്കി​​​​ലും തി​​​​ള​​​​ക്ക​​​​മു​​​​ണ്ടാ​​​​യി​​​​ല്ല. വോ​​​​ട്ടെ​​​​ണ്ണ​​​​ലി​​​​ന്‍റെ ആ​​​​ദ്യ നാ​​​​ലു​​​​ മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ള്‍ സി​​​​പി​​​​എ​​​​മ്മി​​​​ന്‍റെ​​​​യും പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍റേ​​​​യും ച​​​​ങ്കി​​​​ടി​​​​പ്പേ​​​​റ്റു​​​​ന്ന ത​​​​ര​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു.

പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നെ വി​​​​റ​​​​പ്പി​​​​ച്ചാ​​​​യി​​​​രു​​​​ന്നു ആ​​​​ദ്യ​​​​ത്തെ ആ​​​​റു റൗ​​​​ണ്ടു​​​​ക​​​​ളി​​​​ൽ യു​​​​ഡി​​​​എ​​​​ഫ് സ്ഥാ​​​​നാ​​​​ർ​​​​ഥി വി.​​​​പി. അ​​​​ബ്ദു​​​​ൾ റ​​​​ഷീ​​​​ദി​​​​ന്‍റെ മു​​​​ന്നേ​​​​റ്റം.

ക​​​​മ്മ്യൂ​​​​ണി​​​​സ്റ്റ് പാ​​​​ര്‍​ട്ടി​​​​ക്ക് പി​​​​റ​​​​വി ന​​​​ല്‍​കി​​​​യ പി​​​​ണ​​​​റാ​​​​യി ഉ​​​​ള്‍​പ്പെ​​​​ടു​​​​ന്ന ധ​​​​ര്‍​മ​​​​ടം മ​​​​ണ്ഡ​​​​ലം സി​​​​പി​​​​എ​​​​മ്മി​​​​ന്‍റെ ചെ​​​​ങ്കോ​​​​ട്ട​​​​യാ​​​​ണ്. സം​​​​സ്ഥാ​​​​ന​​​​ത്ത് ത​​​​ന്നെ സി​​​​പി​​​​എ​​​​മ്മി​​​​ന്‍റെ ഇ​​​​ള​​​​കാ​​​​ത്ത കോ​​​​ട്ട കൂ​​​​ടി​​​​യാ​​​​ണ് ധ​​​​ര്‍​മ​​​​ടം. മൂ​​​​ന്നാം ഭ​​​​ര​​​​ണ​​​​ത്തി​​​​ന് നാ​​​​യ​​​​ക​​​​നാ​​​​കാ​​​​ന്‍ ധ​​​​ര്‍​മ​​​​ട​​​​ത്ത് മ​​​​ത്സ​​​​രി​​​​ച്ച പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍ ഇ​​​​ത്ത​​​​വ​​​​ണ ര​​​​ക്ഷ​​​​പ്പെ​​​​ട്ട​​​​ത് അ​​​​പ്ര​​​​തീ​​​​ക്ഷി​​​​ത ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തി​​​​ന്.

2016ൽ 36,905 ​​​​ഉം 2021 ല്‍ 50,123 ​​​​വോ​​​​ട്ടും ഭൂ​​​​രി​​​​പ​​​​ക്ഷം നേ​​​​ടി​​​​യാ​​​​യി​​​​രു​​​​ന്നു പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍ ധ​​​​ര്‍​മ​​​​ട​​​​ത്തു​​​​നി​​​​ന്ന് ജ​​​​യി​​​​ച്ച​​​​ത്. ഈ ​​​​ഭൂ​​​​രി​​​​പ​​​​ക്ഷ​​​​മാ​​​​ണ് ഇ​​​​ത്ത​​​​വ​​​​ണ 19,247ആ​​​​യി കു​​​​റ​​​​ഞ്ഞ​​​​ത്.

വോ​​​​ട്ടെ​​​​ണ്ണ​​​​ലി​​​​ന്‍റെ തു​​​​ട​​​​ക്ക​​​​ത്തി​​​​ല്‍ത​​​​ന്നെ ധ​​​​ര്‍​മ​​​​ട​​​​ത്ത് പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന്‍ പി​​​​റ​​​​കി​​​​ലാ​​​​യ​​​​ത് പാ​​​​ര്‍​ട്ടി അ​​​​ണി​​​​ക​​​​ളി​​​​ല്‍ ഞെ​​​​ട്ട​​​​ലാ​​​​ണു​​​​ണ്ടാ​​​​ക്കി​​​​യ​​​​ത്. ഒ​​​​ന്നാം റൗ​​​​ണ്ടി​​​​ല്‍ 733 വോ​​​​ട്ടി​​​​നാ​​​​ണ് യു​​​​ഡി​​​​എ​​​​ഫ് സ്ഥാ​​​​നാ​​​​ർ​​​​ഥി അ​​​​ബ്ദു​​​​ൾ റ​​​​ഷീ​​​​ദ് മു​​​​ന്നി​​​​ട്ടു നി​​​​ന്ന​​​​ത്. പി​​​​ന്നീ​​​​ട് ആ​​​​റ് റൗ​​​​ണ്ടു​​​​ക​​​​ളി​​​​ലും അ​​​​ബ്ദു​​​​ൾ റ​​​​ഷീ​​​​ദിനു ത​​​​ന്നെ​​​​യാ​​​​യി​​​​രു​​​​ന്നു ലീ​​​​ഡ്.

Latest News

Corehub Up